Skip to main content

ഗതാഗതം നിരോധിച്ചു 

 

പേരാമ്പ്ര- ചെമ്പ്ര - കൂരാച്ചുണ്ട് റോഡിൽ കി.മീ 3/000 നും 3/200 നും ഇടയിൽ ജല അതോറിറ്റിയുടെ ജലവിതരണ കുഴൽ സ്ഥാപിക്കുന്ന പ്രവൃത്തിയും റിസ്റ്റോറേഷൻ പ്രവൃത്തിയും നടക്കുന്നതിനാൽ ആഗസ്റ്റ് നാല് മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ചെമ്പ്ര ഭാഗത്ത്  നിന്നും പേരാമ്പ്രക്കും തിരിച്ചും പോകുന്ന ചെറിയ വാഹനങ്ങൾ കോടേരിച്ചാൽ കനാൽ പാലം- മരുതേരി വഴി അല്ലെങ്കിൽ കോടേരിച്ചാൽ കനാൽ പാലം കണ്ണിപ്പൊയിൽ വഴി പോകേണ്ടതാണ്. ചെമ്പ്ര ഭാഗത്ത് നിന്നും പേരാമ്പ്രക്കും തിരിച്ചും പോകുന്ന വലിയ വാഹനങ്ങൾ ചെമ്പ്ര - താനിയോട് - പൈതോത്ത് റോഡ് വഴിയും പോകേണ്ടതാണ്.

date