Skip to main content

'സമം' സ്ത്രീ ശാക്തീകരണ പുരസ്‌കാരം പ്രഖ്യാപിച്ചു

ജില്ലാ പഞ്ചായത്ത് സാംസ്‌കാരിക വകുപ്പുമായി ചേര്‍ന്ന് 'സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം' എന്ന സന്ദേശം ഉയര്‍ത്തി ആവിഷ്‌കരിച്ച 'സമം' സ്ത്രീ ശാക്തീകരണ പുരസ്‌കാരം പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച ജില്ലയിലെ 20 വനിതകളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. നിഖില വിമല്‍ -സിനിമാതാരം, സയനോര ഫിലിപ്പ്-ഗായിക, കെ ലീല, കൂത്തുപറമ്പ്-പൊതുപ്രവര്‍ത്തനം, കെ സി ലേഖ- ബോക്‌സിങ് താരം, ധ്യാന്‍ ചന്ദ് പുരസ്‌കാര ജേതാവ്, ബീവി ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. മുബാറക്ക ബീവി, പഴയങ്ങാടി-സീനിയര്‍ ഗൈനക്കോളജിസ്റ്റ്, ഷീജ ജയകുമാര്‍, കണ്ണവം  -ചെത്ത് തൊഴിലാളി, ജലറാണി ടീച്ചര്‍, ചാല- ഭിന്നശേഷി കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വനിത, നാജി നൗഷി, മാഹി- യുട്യൂബ്‌  ട്രാവല്‍ വ്‌ളോഗര്‍, ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ കണ്ണൂരില്‍ നിന്ന് ഖത്തറിലേക്ക് ഒറ്റക്ക് വണ്ടിയോടിച്ച വനിത, രജനി മേലൂര്‍-നാടകം, സുനിത തൃപ്പാണിക്കര,കുഞ്ഞിമംഗലം-ചിത്രകാരി, മൗത്ത് പെയിന്റര്‍, നാരായണി മേസ്തിരി, മട്ടന്നൂര്‍-80 വയസ് കഴിഞ്ഞ നിര്‍മാണ തൊഴിലാളി, ഈ രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ടു, കെ പി ലക്ഷ്മി, പഴയങ്ങാടി-തെയ്യം കലാകാരി, വി ലത, ബക്കളം- സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍, റജി മോള്‍, കണ്ണൂര്‍ സിറ്റി-ബസ്സുടമ, ജീവനക്കാരി, കെ വി ശ്രുതി, ചെറുപുഴ-ഡെപ്യൂട്ടി കലക്ടര്‍, ഷൈന്‍ ബെനവന്‍, തളിപ്പറമ്പ്-വനിത വ്യവസായി, സി അശ്വനി -കണ്ണപുരം റെയില്‍വേസ്റ്റേഷനില്‍ ട്രാക്കില്‍ വീണു പോയ യാത്രക്കാരനെ രക്ഷിച്ച വനിത, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ചെറുകുന്ന്, സംഗീത അഭയ്, മങ്ങാട്ട് പറമ്പ് -നവ സംരംഭക, കലാമണ്ഡലം ലീലാമണി, കല്യാശ്ശേരി-നൃത്തം, എസ് സിത്താര, കണ്ണൂർ -സാഹിത്യം എന്നിവരാണ് പുരസ്‌കാരം നേടിയത്. ഇതിനു പുറമെ ജില്ലയിലെ രണ്ട് വനിത സംഘങ്ങള്‍ കൂടി പുരസ്‌കാരത്തിന് അര്‍ഹരായി. മികച്ച പ്രവര്‍ത്തനം നടത്തിയ ആന്തൂര്‍ നഗരസഭയിലെ ഹരിതകര്‍മ സേന, ഈ വര്‍ഷത്തെ റിപ്പബ്ലിക് ഡേ പരേഡില്‍ കേരളത്തിന്റെ പ്ലോട്ടില്‍ ശിങ്കാരിമേളം അവതരിപ്പിച്ച പാപ്പിനിശ്ശേരിയിലെ സപ്തവര്‍ണ കുടുംബശ്രീ സംഘം എന്നിവയാണിത്. ആഗസ്ത് ആറിന് രണ്ട് മണിക്ക് അരോളി ഗവ.ഹൈസ്‌കൂളില്‍ നടക്കുന്ന സമം സ്ത്രീ ശാക്തീകരണം 2023 പരിപാടിയില്‍ സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ജേതാക്കള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്യും.
ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ്, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date