Skip to main content

ആറന്മുളവള്ള സദ്യയിൽ പങ്കെടുക്കാൻ ഒരു  അവസരം കൂടി  

ആറൻമുള സദ്യയുണ്ട് പഞ്ച പാണ്ഡവക്ഷേത്രങ്ങളിലും ദർശനം നടത്തുന്ന "പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര"യുമായി കണ്ണൂർ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് "മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടന യാത്ര " എന്ന ടാഗ് ലൈനിൽ ഈ തീർത്ഥാടനയാത്ര സംഘടിപ്പിക്കുന്നത്.

തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ആറൻമുള പള്ളിയോട സേവാ സംഘത്തിന്റെ നേത്യത്വത്തിൽ 2023 ഒക്ടോബർ രണ്ട് വരെ നടത്തുന്ന ആറൻമുള വള്ള സദ്യയിലെ ചടങ്ങുകൾ കാണാനും , കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിൽ പങ്കെടുക്കാനും  തീർത്ഥാടകർക്ക് അവസരമുണ്ട് . ലോഹക്കൂട്ടുകളാൽ നിർമ്മിക്കുന്ന പ്രസിദ്ധമായ ആറൻമുളക്കണ്ണാടിയുടെ നിർമ്മാണം നേരിൽ കാണുന്നതിനും വാങ്ങുന്നതിനും ഉള്ള സൗകര്യവും  തീർത്ഥാടകർക്ക് ഒരുക്കും.

 ആഗസ്ത്  12 ശനിയാഴ്ച  രാവിലെ 5.30 ന് കണ്ണൂരിൽ നിന്നും പുറപ്പെട്ടു വൈക്കം ക്ഷേത്രം,കടുത്തുരുത്തി ക്ഷേത്രം, ഏറ്റുമാനൂർ ക്ഷേത്രം, ചോറ്റാനിക്കര  എന്നീ ക്ഷേത്രങ്ങൾ ദർശനം നടത്തി അന്ന് രാത്രി ചെങ്ങന്നൂരിൽ ഹോട്ടലിൽ താമസിച്ചു രണ്ടാമത്തെ ദിവസം പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും വള്ള സദ്യയിലും പങ്കെടുത്തു വൈകുന്നേരം കണ്ണൂരിലേക്ക് തിരികെവരും വിധമാണ് യാത്ര. തിങ്കളാഴ്ച രാവിലെ 6 മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും. ബുക്കിങ്ങിന്  8089463675 , 9496131288
 

date