Skip to main content

ഒഞ്ചിയം പ്രഭാകരന്റെ 'വടക്കന്‍പാട്ടുകളിലെ ചരിത്രസ്വാധീനം' പുസ്തക പ്രകാശനം നാലിന്

കേരള ഫോക്‌ലോര്‍ അക്കാദമി പ്രസിദ്ധീകരിക്കുന്ന ഒഞ്ചിയം പ്രഭാകരന്റെ ''വടക്കന്‍പാട്ടുകളിലെ ചരിത്രസ്വാധീനം'' എന്ന പുസ്തകത്തിന്റെ പ്രകാശനം  ആഗസ്ത് നാലിന് വൈകിട്ട് 4.30ന് വടകര കേളുവേട്ടന്‍ സ്മാരക ഹാളില്‍ കായിക വകുപ്പ് മന്ത്രി  വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും. അക്കാദമി ചെയര്‍മാന്‍  ഒ എസ് ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഗായകന്‍ വി ടി മുരളി പുസ്തകം ഏറ്റുവാങ്ങും. അക്കാദമി സെക്രട്ടറി  എ വി അജയകുമാര്‍, വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാട്, മുന്‍ സെക്രട്ടറി ടി കെ വിജയരാഘവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സുകുമാരനും സംഘവും അവതരിപ്പിക്കുന്ന വടക്കന്‍ പാട്ടുകളും, അരങ്ങ് കൊയിലാണ്ടിയുടെ നാടന്‍പാട്ടുകളും അവതരിപ്പിക്കും.

date