Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കേരള സംസ്ഥാന യുവജന കമ്മീഷന്‍ -2023-24 സാമ്പത്തിക വര്‍ഷത്തില്‍ യൂത്ത് ലീഗല്‍ സപ്പോര്‍ട്ട് സെന്റര്‍ പദ്ധതിയുമായി ബന്ധപ്പെട്ട്  ടെക്നിക്കല്‍ എക്സ്പെര്‍ട്ട്, അഭിഭാഷകര്‍ തസ്തികകളില്‍ താത്കാലികമായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 
ടെക്നിക്കല്‍ എക്സ്പെര്‍ട്ട്: ഒരു ഒഴിവ്. 
യോഗ്യതകള്‍: ടെക്നിക്കല്‍ എക്സ്പെര്‍ട്ട് ,.എം.സി.എ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബി-ടെക് / ഡിപ്ലോമ. മലയാളം , ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. കണ്ടന്റ് റൈറ്റിംഗ്, വെബ് ഡിസൈനിംഗ്, ഫോട്ടോഷോപ്പ് എന്നിവയില്‍ പരിജ്ഞാനം. ഉയര്‍ന്ന പ്രായ പരിധി 40 വയസ്സ്. അഭിഭാഷകര്‍: രണ്ട് ഒഴിവ്. യോഗ്യത:  അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദം. അഭിഭാഷകവൃത്തിയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം.. ഉയര്‍ന്ന പ്രായ പരിധി 40 വയസ്സ്. ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്നവര്‍ ബയോഡേറ്റയും പ്രായം, യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ അസലും  പകര്‍പ്പും രണ്ട് പാസ്പോര്‍ട്ട്‌സൈസ് ഫോട്ടോയും സഹിതം ഓഗസ്റ്റ് എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവനന്തപുരം വികാസ് ഭവനിലുള്ള കേരള സംസ്ഥാന യുവജന കമ്മീഷന്‍  ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍:  0471-2308630.

date