Skip to main content

പോളയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍; യോഗം ചേര്‍ന്നു

 

ആലപ്പുഴ: ജില്ലയിലെ ജലാശയങ്ങളിലെ പോളയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ ഹരിതാ വി കുമാറിന്റെ അദ്ധ്യക്ഷതയില്‍ ആലോചനാ യോഗം ചേര്‍ന്നു. പോളയില്‍ നിന്ന് ജൈവ വളം, കരകൗശല വസ്തുക്കള്‍, ബയോ ഗ്യാസ് , നെയ്ത്തു പായ തുടങ്ങിയവ നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചു.  
 ഒരു മാസത്തേയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പുറക്കാട്, അമ്പലപ്പുഴ പഞ്ചായത്തുകളിൽ പോളപ്പായല്‍ സംരഭരിക്കാനും തീരുമാനമായി. സബ് കളക്ടര്‍ സൂരജ് ഷാജി, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ആശ സി എബ്രഹാം, വിവിധ തദ്ദേശസ്വയം ഭരണ അദ്ധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date