Skip to main content

ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍

മഞ്ചേരി ഗവ: പോളിടെക്നിക് കോളജിലെ 2023 - 24 വർഷത്തെ ലാറ്ററൽ എൻട്രി വഴിയുള്ള രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് ആഗസ്റ്റ് നാലിന് സ്പോട്ട് അഡ്മിഷന്‍ നടക്കും.   സിവിൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ എന്നീ ബ്രാഞ്ചുകളിലാണ് ഒഴിവുകളുള്ളത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ആഗസ്റ്റ് നാലിന് രാവിലെ 9.30 മുതൽ പ്രോസ്പെക്റ്റസിൽ നിർദ്ദേശിച്ചിട്ടുള്ള രേഖകളും ഫീസും സഹിതം രക്ഷിതാവുമായി നേരിൽ വന്ന് രജിസ്റ്റർ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ www.poly admission.org, www.gptcmanjeri.in എന്നീ വെബ്‍സൈറ്റുകളില്‍ ലഭിക്കും.

date