Skip to main content

സമ്പൂർണ്ണ മാലിന്യ മുക്ത ആലപ്പുഴ സ്‌കൂൾ തല പ്രവർത്തനങ്ങൾ

 

2024 മാർച്ച് 31 നു മുൻപ് ആലപ്പുഴ ജില്ലയെ സമ്പൂർണ്ണ     മാലിന്യ മുക്ത ജില്ലയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടേയും MLA മാരുടേയും നേതൃത്വത്തിൽ മുന്നോട്ടു പോകുകയാണ്. മാലിന്യ നിർമ്മാർജ്ജനം ഓരോ വ്യക്തിയുടേയും ജീവിത രീതിയായി മാറിയാലേ  ഈ രംഗത്ത് സ്ഥായിയായ നേട്ടം കൈവരിക്കാനാവൂ. എsâ മാലിന്യം എsâ ഉത്തരവാദിത്തം എന്ന ബോധം എല്ലാവരിലും എത്തിക്കാൻ ഏറ്റവും കൂടുതൽ സാധിക്കുക. ഇതിനായി സ്‌കൂളുകൾ മാലിന്യമുക്തമാകുന്നതു പോലെ തന്നെ വിദ്യാർത്ഥികളുടെ വീടുകളും സഞ്ചരിക്കുന്ന തെരുവുകളും ശുചിയാകണം  ഇതിനുള്ള ഇടപെടലാണ് സ്‌കൂളുകൾക്ക് നടത്താനാവുക.

ഈ രംഗത്ത് സ്‌കൂളുകൾക്ക് ഗ്രേഡിംഗ് നടത്തുന്നതിനാണ്. ലക്ഷ്യമിടുന്നത്.

ഇതിനായി ഓരോ സ്‌കൂളും നവംബർ 1 നകം ചുവടെ ചേർക്കുന്ന  വ്യവസ്ഥകൾ ഉറപ്പാക്കണം.

1.    എല്ലാ ക്ലാസ്സ് റൂമുകളും ശുചിയായി സൂക്ഷിക്കണം
2.    200 കുട്ടികൾക്ക് ഒന്ന് എന്ന നിലയിൽ ഉപയോഗ ശൂന്യമായ പേനകൾ, മിഠായി കടലാസുകൾ,  കുപ്പികൾ  കടലാസുകൾ ,           മറ്റ് അജൈവ മാലിന്യങ്ങൾ എന്നീ 4 Cനങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേകം ശേഖരണ സംവിധാനങ്ങൾ ഉണ്ടായിരിക്കണം
3.    ജൈവമാലിന്യ സംസ്‌കരണത്തിന് കുട്ടികളുടെ എണ്ണത്തിനനു സരിച്ച സംവിധാനം ഉണ്ടായിരിക്കണം
4.    ഫർണീച്ചർ അവശിഷ്ടങ്ങൾ കെട്ടിട നിർമ്മാണ അവശിഷ്ടങ്ങൾ എന്നിവ യഥാസമയം കയ്യൊഴിഞ്ഞിരിക്കണം
5.    സ്‌കൂൾ കോമ്പൗ­v പൂർണമായും മാലിന്യ മുക്തമാകണം.
6.    ഗ്രൗണ്ടുകൾ ഉള്ള സ്‌കൂളുകളിൽ അവിടം മാലിന്യ മുക്തമായിരിക്കണം
7.    പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രദേശത്തെ ഹരിത കർമ്മ സേനകൾക്ക് കൈമാറുന്നതിനുള്ള ക്രമീകരണം ഉറപ്പാക്കണം
8.    സ്‌കൂൾ കോമ്പാണ്ടിൽ സൗന്ദര്യവത്കരണം നടത്തണം
9.    സ്‌കൂളിലെ യോഗങ്ങളും ആഘോഷങ്ങളും ഹരിത പ്രോട്ടോകോൾ പാലിച്ച് നടത്തുവാനുള്ള ക്രമീകരണം ഉണ്ടായിരിക്കണം
10.    സ്‌കൂളിനോടു ചേർന്നുള്ള തെരുവുകൾ സൗന്ദര്യവത്കരിച്ചു പരിപാലിക്കാനുള്ള ക്രമീകരണം ഉറപ്പാക്കണം
11.    സ്‌കൂളിലെ എല്ലാ കുട്ടികളും അധ്യാപക - അനധ്യാപക ജീവനക്കാരും അവരവർ താമസിക്കുന്നിടത്തെ ഹരിതകർമ സേനയുടെ കവറേജിൽ ആണെന്ന് ഉറപ്പു വരുത്തണം . ഇതിനായി ജില്ലാപഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് നല്കുന്ന രേഖ സ്‌കൂളിൽ സൂക്ഷിക്കണം
12.    കുട്ടികളുടെ എണ്ണത്തിനനുപാതികമായ tSmbveäpIÄ ഉണ്ടായിരിക്കണം.
13.    tSmbveäpകളിൽ ജലലഭ്യത ഉണ്ടായിരിക്കണം.
14.    tSmbveäpIÄ എല്ലാ ദിവസവും ശുചീകരിക്കുന്നു എന്ന് ഉറപ്പാക്കണം
15.    പെൺകുട്ടികൾ ഉള്ള സ്‌കൂളുകളിൽ ആവശ്യത്തിനുള്ള               ഇൻസിനേറ്ററുകൾ ഉണ്ടായിരിക്കണം
16.    എല്ലാ സ്‌കൂളുകളിലും കുട്ടികളുടെ ശുചിത്വ ക്ലബ്ബുകൾ ഉണ്ടാവുകയും ആഴ്ചയിലൊരിക്കൽ യോഗം ചേരുന്ന മിനുട്‌സ് സൂക്ഷിച്ചിരിക്കണം
17.    നവംബർ 1 നകം എsâ മാലിന്യം എsâ ഉത്തരവാദിത്തം ക്യാമ്പയിന്റെ ഭാഗമായി ഒറ്റവും കുറഞ്ഞത് 3 പരിപാടികൾ എങ്കിലും നടത്തിയിരിക്കണം
18.    ഉപയോഗിക്കാത്ത കെട്ടിട ദാഗങ്ങൾ ഉണ്ടെങ്കിൽ അവിടം വൃത്തിയായി സൂക്ഷിക്കണം
19.    ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കണം
20.    മലിന ജലം തെരുവിലേയ്ക്ക് ഒഴുക്കുന്നില്ല എന്ന് ഉറപ്പാക്കണം
21.     പ്രവർത്തനക്ഷമമായ മഴ വെള്ള സംഭരണി ഉണ്ടായിരിക്കണം

ഈ 20 ഇനങ്ങളിൽ - 10 ഇനങ്ങൾ മാൻഡേറ്ററിയായിയിരിക്കും ഇവയും ബാക്കി ഉള്ളവയിൽ 8 ഓ അതിൽ കൂടുതലോ പാലിച്ച സ്‌കൂളുകൾക്ക് A ഗ്രേഡും (ഗ്രീൻ) 5 ഓ അതിലധികമോ ഉള്ളവ B ഗ്രേഡും (യെല്ലോ) മറ്റുള്ള സ്‌കൂളുകൾ C ഗ്രേഡും (റെഡ്) ഉം ആയിരിക്കും.

date