Skip to main content
ഐഎംജി, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സേവോത്തം പദ്ധതിയെ പറ്റി നടത്തിയ പരിശീലന ക്ലാസ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

സേവോത്തം പരിശീലനം: ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേന്ദ്ര പഴ്ണല്‍ മന്ത്രാലയത്തിന്റെ സേവോത്തം പദ്ധതിയെ പറ്റി നടത്തിയ പരിശീലന ക്ലാസ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥ തലത്തില്‍ പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചത്.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സിറ്റിസണ്‍സ് ചാര്‍ട്ടര്‍ വ്യക്തതയോടെ തയാറാക്കി പ്രസിദ്ധീകരിക്കുക, സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തുക എന്നിവയെപ്പറ്റി ഉദ്യോഗസ്ഥര്‍ക്ക് അവബോധം സൃഷ്ടിക്കാനാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം രാജ്യത്തൊട്ടാകെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് നടന്ന ഏഴാമത് പരിശീലന ക്ലാസാണ് പത്തനംതിട്ട പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ നടത്തിയത്.
ഐഎംജി പ്രൊഫസര്‍ ഡോ. എസ് സജീവ്, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ അഡീഷണല്‍ സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസ്, മുന്‍ അഡീഷണല്‍ ലോ സെക്രട്ടറി അഡ്വ. പി.വി ചന്ദ്രബോസ്, ഐഎംജി പ്രൊഫസര്‍ പി.എം നീനുമോള്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ് ഹനീഫ്, ഇലന്തൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ. ശൈലജകുമാരി, അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസര്‍ കെ.എസ് ഷിബു, വിവിധ വകുപ്പുകളില്‍ നിന്നുള്ള അന്‍പതോളം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ക്ലാസില്‍ പങ്കെടുത്തു.

 

date