Skip to main content

ആരോഗ്യ നിയമ ബോധവല്‍ക്കരണ സെമിനാറും പോഷകാഹാര പ്രദര്‍ശനവും സംഘടിപ്പിച്ചു

ജില്ലാതല ഐ സി ഡി എസ്  സെല്‍ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണവുമായി ബന്ധപ്പെട്ട്  മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി
ആരോഗ്യ നിയമ ബോധവല്‍ക്കരണ സെമിനാറും പോഷകാഹാര പ്രദര്‍ശനവും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ വച്ച്  സംഘടിപ്പിച്ചു.  
ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സൂസന്‍ മാത്യു പെരിനേറ്റല്‍ സംബന്ധിച്ച്  ക്ലാസ് നയിച്ചു. പീഡിയാട്രിക് വിഭാഗം സീനിയര്‍ റെസിഡന്റ്‌സ് ഡോ. ജുവല്‍ മരിയ ജോര്‍ജ് മുലയൂട്ടലിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ജൂനിയര്‍ റെസിഡന്റ്‌സ് ഡോ. പ്രീത ജാക്‌സണ്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആയുള്ള വിവിധ പദ്ധതികളെ കുറിച്ചും ജില്ല പ്രോഗ്രാം ഓഫീസര്‍ അനിത ദീപ്തി മറ്റേണിറ്റി ബെനഫിറ്റ് ആക്ട് എന്നിവയെ പറ്റിയും വിശദീകരിച്ചു. അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന അമൃതം അംഗന പൊടി ഉപയോഗിച്ച് തയ്യാറാക്കുന്ന പോഷക സമൃദ്ധമായ ഭക്ഷണ പ്രദര്‍ശനവും നടത്തി.
പത്തനംതിട്ട ജില്ല ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ അനിത ദീപ്തി, പുളിക്കീഴ് ഐസിഡിഎസിലെ സിഡിപിഒ ഡോ. പ്രീതാകുമാരി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ ഡോ. സിനു ഐ പോള്‍,  സന്ധ്യ, ഡോ.എം.യു രഞ്ജിനി, സിന്ധു ജിങ്ക ചാക്കോ,  സ്വപ്ന ചന്ദ്രന്‍, എസ് ബി ചിത്ര, സ്‌കൂള്‍ കൗണ്‍സിലര്‍മാരായ രമ്യ കെ പിള്ള, അഡ്വ. തെരേസ തോമസ്,  ഡാലിയ റോബിന്‍,  വീണ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date