Skip to main content

ചാലിയാർ ജലോത്സവം 2023 സംഘാടകസമിതി രൂപീകരിച്ചു

 

സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ
കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി ഇത്തവണയും ഫറോക്ക് ചാലിയാറിൽ ജലോത്സവത്തോടനുന്ധിച്ച് വള്ളംകളി മത്സരം സംഘടിപ്പിക്കുന്നതിന് സർക്കാർ തീരുമാനിച്ചു.

ജലോത്സവത്തിന്റെ സംഘാടനത്തിനായി  സ്വാഗതസംഘം രൂപീകരിച്ചു. ഫറോക്ക് നഗരസഭ കാര്യാലയത്തിൽ  ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം കെടിഐഎൽ ചെയർമാൻ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. ഫറോക്ക് മുൻസിപ്പൽ ചെയർമാൻ എൻ.സി അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. 

501 അംഗ കമ്മിറ്റിയാണ് വള്ളംകളി മത്സരത്തോടനുബന്ധിച്ച് പ്രവർത്തിക്കുക. 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

രക്ഷാധികാരികളായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി
പി.എ മുഹമ്മദ് റിയാസ്, എം.കെ രാഘവൻ എംപി, മേയർ ഡോ.ബീന ഫിലിപ്പ് എന്നിവരെ തെരഞ്ഞെടുത്തു. ചെയർമാനായി ഫറോക്ക് മുൻസിപ്പാലിറ്റി ചെയർമാൻ എൻ. സി അബ്ദുൽ റസാഖ്, കൺവീനർ  ടി രാധാഗോപി,  കോർഡിനേറ്റർമാരായി വിനോദസഞ്ചാര വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ.എസ്, ഡിടിപിസി സെക്രട്ടറി  പി നിഖിൽദാസ് എന്നിവരെയും തെരഞ്ഞെടുത്തു.

ചടങ്ങിൽ കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി.സി രാജൻ, ബേപ്പൂർ ഡവലപ്മെന്റ് മിഷൻ പ്രതിനിധി ടി രാധാഗോപി, ,എസിപി സിദ്ധിഖ്, പോർട്ട്‌ ഓഫീസർ ക്യാപ്റ്റൻ സജോ, വിനോദസഞ്ചാര വകുപ്പ് റീജിയണൽ ജോയിന്റ് ഡയറക്ടർ ഗിരീഷ് കുമാർ,ഡിടിപിസി സെക്രട്ടറി  പി നിഖിൽദാസ് എന്നിവർ സംസാരിച്ചു.

date