Skip to main content

നെഹ്റു ട്രോഫി വള്ളംകളി: നിറച്ചാര്‍ത്ത് മത്സര വിജയികള്‍

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നിറച്ചാര്‍ത്ത്- പെയിന്റിംഗ്, കളറിംഗ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. എല്‍.പി., യു.പി., എച്ച്.എസ്. വിഭാഗത്തിലായിരുന്നു മത്സരങ്ങള്‍.

എല്‍.പി. വിഭാഗത്തില്‍ ആലപ്പുഴ മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗ്രേറ്റ ജെ. ജോര്‍ജ് ഒന്നാം സ്ഥാനവും എസ്.ഡി.വി.ഇ.എം.എച്ച്.എസ്.എസിലെ അമേയ ഉണ്ണികൃഷ്ണന്‍ രണ്ടാം സ്ഥാനവും കാര്‍മല്‍ അക്കാദമി എച്ച്.എസ്.എസിലെ വി. വൈഗ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യു.പി. വിഭാഗത്തില്‍ മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗ്രേറ്റ് ജെ. ജോര്‍ജ് ഒന്നാം സ്ഥാനവും പുന്നപ്ര യു.പി. സ്‌കൂളിലെ എ. അലീന രണ്ടാം സ്ഥാനവും സെന്റ് ആന്റണീസ് ജി.എച്ച്.എസിലെ ഉത്ര സജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആദ്യ രണ്ട് സ്ഥാനവും കാര്‍മല്‍ അക്കാദമി എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ക്കാണ്. എച്ച്. അയാന ഫാത്തിമ ഒന്നാം സ്ഥാനവും പാര്‍വതി രാജേഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സെന്റ് ജോസഫ്‌സ് ജി.എച്ച്.എസ്.എസിലെ സുമയ്യ നൗഷാദാണ് മൂന്നാമത്. 

ചിത്രകലാ അധ്യാപകരായ സതീഷ് വാഴവേലില്‍, സിറില്‍ ഡോമിനിക്, ബിജു വിജയൻ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

date