Skip to main content

ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികൾക്ക് കൈത്തറി വസ്ത്രങ്ങൾ വിതരണം ചെയ്തു

 

ദേശീയ കൈത്തറി ദിനത്തിൽ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് കൈത്തറി വസ്ത്രം വിതരണം ചെയ്ത് വളയം ഗ്രാമപഞ്ചായത്ത്. കല്ലു നിരയിലെ ബഡ്സ് സ്കൂളിലെ കുട്ടികൾക്കാണ്  കൈത്തറി വസ്ത്രങ്ങൾ വിതരണം ചെയ്തത്. കൈത്തറി വസ്ത്രങ്ങളുടെ വിതരണോദ്ഘാടനം ബഡ്സ് സ്കൂൾ സ്പെഷ്യൽ എജ്യൂക്കേറ്റർ വി.പി രഞ്ജിനിക്ക് നൽകിക്കൊണ്ട്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.ടി നിഷ, വാർഡ് മെമ്പർ കെ വിനോദൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ അരുൺകുമാർ, അസിസ്റ്റന്റ് സെക്രട്ടറി രാജീവൻ പുനത്തിൽ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date