Skip to main content

സ്‌കൂളുകളുടെ സുരക്ഷിതത്തം  വര്‍ധിപ്പിക്കാന്‍ അഞ്ച് കോടിയുടെ പദ്ധതി

 

ജില്ലയിലെ സ്‌കൂളുകളില്‍ ചുറ്റുമതിലുകള്‍ നിര്‍മ്മിച്ച് സുരക്ഷിതത്തം ഒരുക്കാനുള്ള പദ്ധതിക്ക് അഞ്ച് കോടി രൂപ അനുവദിച്ചതായി ജില്ലാ പ്രോജക്ട്
കോര്‍ഡിനേറ്റര്‍ ഡോ. എ. കെ അബ്ദുള്‍ഹക്കിം അറിയിച്ചു. ഇതിന്റെ ഭാഗമായി 69 സ്‌കൂളുകള്‍ക്ക് ചുറ്റുമതില്‍ നിര്‍മ്മിക്കും. സ്‌കൂള്‍ 
പ്രവര്‍ത്തിക്കാത്ത ദിവസങ്ങളില്‍ അനധികൃതമായി ആളുകള്‍ പ്രവേശിക്കുന്നത് തടയുന്നതിനും തെരുവ് നായ ഉള്‍പ്പടെയുള്ളവയുടെ ഭീഷണികളില്‍ നിന്ന് കുട്ടികളെ  സംരക്ഷിക്കുന്നതിനും വേണ്ടിയാണ് സ്‌കൂളുകളിൽ ചുറ്റുമതില്‍ സ്ഥാപിക്കാനായി പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

date