Skip to main content

അറിയിപ്പുകൾ 

അപേക്ഷ ക്ഷണിച്ചു 

കാസര്‍ഗോഡ്  ജില്ലയിലെ  അഗ്രികള്‍ച്ചറ‍ല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി ഓഫീസി‍ല്‍ ഡിസ്ട്രിക്ട് ടെക്നോളജി മാനേജര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: എം വി എസ് സി യും കമ്പ്യൂട്ടർ പരിജ്ഞാനവും. ശമ്പളം : 30995 രൂപ (കൺസോളിഡേറ്റഡ് പേ) പ്രായം :  2023 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ. നിശ്ചിത യോഗ്യതയുള്ള തത്പരരായ ഉദ്യോഗാര്‍ത്ഥിക‍ള്‍‍‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 16ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍‍‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍‍‍‍‍‍‍‍ ചെയ്യേണ്ടതാണെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസ‍ര്‍ അറിയിച്ചു. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയി‍ല്‍  നിന്നുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2376179
    

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് 

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ - ബി സ്കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുളള താത്കാലിക ഒഴിവിലേക്ക് എ.ഐ.സി.ടി.ഇ നിബന്ധനകൾ പ്രകാരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ആഗസ്റ്റ് 11ന്  രാവിലെ 10 മണിക്ക് കിക്മ ക്യാമ്പസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം  അഭിമുഖത്തിൽ പങ്കെടുക്കാം.  

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കുറുവങ്ങാട്‌ ഗവ. ഐ ടി ഐയിലെ 2023 ആഗസ്റ്റ് അഡ്മിഷന്റെ റാങ്ക്‌ ലിസ്റ്റ് itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിലും, ഐ ടി ഐ നോട്ടീസ്‌ ബോര്‍ഡിലും ലഭ്യമാണ്‌. റാങ്ക്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആഗസ്റ്റ് പത്തിന് രാവിലെ 9.30 ന്‌ ഐ.ടി.ഐയില്‍ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

date