Skip to main content

പുനര്‍നിര്‍മിച്ച റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ചെങ്ങന്നൂർ മണ്ഡലത്തിലെ പുനര്‍നിര്‍മിച്ച മിത്രപ്പുഴ - വായനശാല പടി, വേങ്ങൂർപ്പടി- കോവലിൽപടി റോഡിന്റെ ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.

റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം 3.25 കോടി രൂപ ചെലവഴിച്ചാണ് മിത്രപ്പുഴ - വായനശാല പടി, വേങ്ങൂർപ്പടി - കോവേലിൽ പടി റോഡിന്റെ പണി പൂര്‍ത്തിയാക്കിയത്. ‍റോഡിന് കൂടുതല്‍ ഉറപ്പും ദൃഢതയും നല്‍കാന്‍ കഴിയുന്ന ആധുനിക രീതിയിലാണ് നിർമ്മാണം.

നഗരസഭ അംഗങ്ങളായ വി.എസ് സവിത, ലതിക രഘു, പ്രൊജക്റ്റ്‌ ഇമ്പ്ലിമെന്റഷൻ യൂണിറ്റ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്.ഡി ബെൻസിലാൽ, തുടങ്ങിയവർ പങ്കെടുത്തു.

date