Skip to main content

എസ് എസ് കെ പദ്ധതികൾക്ക് 65 കോടി രൂപയുടെ അംഗീകാരം

 

വിദ്യാഭ്യാസ മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് ജില്ലയിൽ 65 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ എസ് എസ് കെ യ്ക്ക് പ്രോജക്ട് അപ്രൂവൽ ബോർഡിന്റെ അനുമതി ലഭിച്ചു. സൗജന്യ പാഠപുസ്തകം, യൂണിഫോം, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാനുള്ള പഠന പോഷണ പരിപാടികൾ, ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസം, ലിംഗവിവേചനം ഒഴിവാക്കൽ, മലയോര- തീരദേശ- പിന്നോക്ക മേഖലയ്ക്കുള്ള ഊന്നൽ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചതെന്ന് ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ.എ.കെ അബ്ദുൾ ഹക്കീം അറിയിച്ചു. 

കായികാരോഗ്യ വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ഡിജിറ്റൽ സാങ്കേതികവിദ്യാ പരിശീലനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. 10.64 കോടി രൂപയുടെ സ്റ്റാർസ് പദ്ധതികൾക്കും അനുമതി ലഭിച്ചിട്ടുണ്ട്.
അധ്യാപക പരിശീലനം, പ്രീ-പ്രൈമറി ശാക്തീകരണം, ചക്കിട്ടപാറ പഞ്ചായത്തിൽ നടപ്പാക്കുന്ന സേവാസ് പദ്ധതി, ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിൽ നടപ്പിലാക്കുന്ന ഫണ്ടമെന്റൽ ലിറ്ററസി ആന്റ് ന്യൂമറസി പ്രോഗ്രാം എന്നിവയാണ് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായുള്ള പ്രധാന ഇടപെടൽ മേഖലകൾ.

date