Skip to main content

പ്രാദേശിക അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: ഓഗസ്റ്റ് 10ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തലവടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 കോടമ്പനാടി നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് നടക്കുന്ന ദിനമായ 10-ന് ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായ സി.എം.എസ്.എച്ച്.എസിന് 9,10 തീയതികളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓഫീസുകള്‍ക്ക്/ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് ബാധകമല്ല.

date