Skip to main content

നിറപുത്തരി: ഭണ്ഡാരം നിറയക്കല്‍ 10-ന്

ആലപ്പുഴ: ഈ വര്‍ഷത്തെ നിറപുത്തരി ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 10ന് രാവിലെ ഏഴ് മണിക്ക് കാര്‍ത്തികപ്പള്ളി സബ് ട്രഷറിയില്‍ ഭണ്ഡാരം നിറയക്കല്‍ നടത്തും. 10 മണിക്ക് ചരിത്ര സെമിനാര്‍, ആദരണസഭ, മികച്ച കര്‍ഷകരെയും വിദ്യാര്‍ഥികളേയും ആദരിക്കൽ എന്നിവ നടത്തും. പത്മശ്രീ ചെറുവയല്‍ രാമന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷന്‍ കെ.എം. രാജു അധ്യക്ഷനാകും. ട്രഷറി ഡയറക്ടര്‍ വി.സാജന്‍, പോക്‌സോ കോടതി ജില്ല ജഡ്ജ് ആര്‍. സുരേഷ്‌കുമാര്‍, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു എന്നിവര്‍ മുഖ്യാതിഥികളാകും. 

ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ടി.എസ്. താഹ, അംഗങ്ങളായ എ. ശോഭ, ജോണ്‍ തോമസ്, കാര്‍ത്തികപ്പള്ളി തഹസീല്‍ദാര്‍ പി.എ സജീവ് കുമാര്‍, ട്രഷറി ഓഫിസര്‍ ആര്‍. രഞ്ജിത തുടങ്ങിയവര്‍ പങ്കെടുക്കും.

date