Skip to main content

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംശാദായ സമാഹരണ പരിപാടി

ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ മത്സ്യഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഓഗസറ്റ് 15 മുതല്‍ 30 വരെ അംശാദായ സമാഹരണ പരിപാടി നടത്തുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മത്സ്യതൊഴിലാളികള്‍, അനുബന്ധതൊഴിലാളികള്‍, മത്സ്യബന്ധന യാനം ഉടമകള്‍, മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമകള്‍ തുടങ്ങിയവര്‍ ക്ഷേമനിധി ബോര്‍ഡിലേക്ക് അടയ്ക്കാനുള്ള അംശദായ തുക കുടിശിക സഹിതം അടയ്ക്കണം.

date