Skip to main content

അറിയിപ്പുകൾ 

പി എസ് സി അറിയിപ്പ് 

ജില്ലയിൽ എക്സൈസ് വകുപ്പിൽ എക്സൈസ് ഡ്രൈവർ (കാറ്റഗറി. ന.405/2021)തസ്തികയിലേക്കുളള ശാരീരിക അളവെടുപ്പിൽ പരാജയപ്പെട്ട് അപ്പീൽ മുഖേന കായിക ക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ച ഉദ്യോഗാർത്ഥികളുടെ ശാരീരിക പുനരളവെടുപ്പ് ആഗസ്റ്റ് 10ന് ഉച്ചക്ക് 12 മണിക്ക് പി എസ് സി ആസ്ഥാന ഓഫീസിൽ നടത്തും. മേൽ പരാമർശിച്ച ഉദ്യോഗാർത്ഥികൾ കായികക്ഷമതാ പരീക്ഷക്ക് ഹാജരാകാൻ വേണ്ടി അനുവദിച്ച അഡ്മിഷൻ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു അസൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഇത് സംബന്ധിച്ച അറിയിപ്പുകൾ ബന്ധപ്പെട്ട ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. 
 
ടീച്ചർ ട്രെയിനിംഗ് : അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ്  (ഒരു വർഷം ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള കെൽട്രോൺ നോളേജ് സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 9072592416, 9072592412 
 
യോഗം മാറ്റി 

ആഗസ്റ്റ് പത്തിന് തീരുമാനിച്ചിരുന്ന വടകര, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റിയുടെ യോഗം ആഗസ്റ്റ് 21ന് രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.

date