Skip to main content

നെല്ലിപ്പൊയിൽ സ്മാർട്ട്‌ വില്ലേജ് ഓഫീസ് കെട്ടിടം യാഥാർഥ്യമാകുന്നു

                    
നെല്ലിപ്പൊയിലിൽ അധുനിക സൗകര്യങ്ങളോടെ പുതിയ സ്മാർട്ട് വില്ലേജ് കെട്ടിടം യാഥാർഥ്യമാകുന്നു. 2023-24  വർഷത്തിലെ റവന്യൂ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നെല്ലിപ്പൊയിൽ സ്മാർട്ട്‌ വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചു.

കോടഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്‌ഘാടന വേളയിൽ ലിന്റോ ജോസഫ് എം എൽ എ യുടെ ആവശ്യ പ്രകാരം നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസ് കെട്ടിടനിർമാണത്തിന് ഫണ്ട്‌ അനുവദിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പ്രഖ്യാപിച്ചിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോൾ നിറവേറുന്നത്. സ്റ്റേറ്റ് നിർമിതി കേന്ദ്രമാണ് സൗജന്യമായി ലഭിച്ച സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്.

date