Skip to main content

ഭാഷ, ഗണിത പഠനം ഉറപ്പാക്കാൻ നിപുൺഭാരത് പദ്ധതി

 

മൂന്നാം ക്ലാസ്സിലെത്തുന്ന കുട്ടികളിൽ മാതൃഭാഷ, കണക്ക് എന്നിവയിൽ പ്രാഥമിക ധാരണ ഉറപ്പിക്കാനുള്ള നിപുൺഭാരത് (നാഷണൽ ഇനിഷ്യേറ്റീവ് ഫോർ പ്രൊഫിഷ്യൻസി ഇൻ റീഡിംഗ്സ് വിത്ത് അണ്ടർസ്റ്റാന്റിംഗ് ആന്റ് ന്യൂമറസി) പദ്ധതിയുമായി എസ്.എസ്.കെ. ജില്ലയിലെ മൂന്നാംക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും മാതൃഭാഷ അനായാസം വായിക്കാനും എഴുതാനുമുള്ള കഴിവ് നേടുക, ഗണിതത്തിന്റെ അടിസ്ഥാന പാഠങ്ങൾ ഉറപ്പാക്കുക എന്നിവയാണ്  പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

അഞ്ച് വർഷം നീണ്ടുനിൽക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് നിപുൺ ഭാരത്. സചിത്രപുസ്തകം, സംയുക്ത ഡയറി, കുഞ്ഞുവായന, കുഞ്ഞെഴുത്ത്, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഉല്ലാസഗണിതം, ഗണിതവിജയം, അളക്കാം പഠിക്കാം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായുണ്ടാകും. 

കഴിഞ്ഞ അവധിക്കാല അധ്യാപക സംഗമത്തിൽ ലോവർ പ്രൈമറി അധ്യാപകർക്ക് ഇതു സംബന്ധിച്ച പരിശീലനം നൽകിയിരുന്നു. കൂടാതെ എഫ്.എൽ.എൻ പരിപാടിയിൽ ഉൾപ്പെടുത്തി ഇതിനായി 2.5 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്ന് എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കീം പറഞ്ഞു.

date