Skip to main content

അറിയിപ്പുകൾ 

 അധ്യാപക നിയമനം

സുൽത്താൻ ബത്തേരി ഗവ.സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ബയോളജി (സീനിയർ) തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച ആഗസ്റ്റ് 10 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് വി.എച്ച്.എസ്.ഇ. ഓഫീസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.    

തീറ്റപ്പുൽ കൃഷി പരിശീലനം 

ബേപ്പൂർ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സർക്കാർ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തിൽ ആഗസ്റ്റ് 18,19  തിയ്യതികളിലായി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്ക് തീറ്റപ്പുൽ കൃഷിയിൽ പരിശീലനം നൽകുന്നു. രജിസ്ട്രേഷൻ ഫീസ് 20രൂപ. പരിശീലന സമയത്ത് ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കുന്നവർക്ക് യാത്രാബത്ത, ദിനബത്ത എന്നിവ ലഭിക്കുന്നതാണ്. പരിശീലനത്തിന് താത്പര്യമുള്ളവർ ആഗസ്റ്റ് 14ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി 0495-2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യേണ്ടതുമാണ്. ഫോൺ മുഖാന്തരം കൺഫർമേഷൻ ലഭിച്ചവരെ മാത്രം പരിശീലനത്തിന് പങ്കെടുപ്പിക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.  

ട്രസ്റ്റി ഒഴിവ്

വയനാട് ജില്ല വൈത്തിരി താലൂക്ക് ശ്രീ. മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 25ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണമെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങൾക്കുമായി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0495 2374547

date