Skip to main content
കോട്ടയം ഹാൻവീവ് ഷോറൂമിൽ ഓണം റിബേറ്റ്് മേളയുടെ ഭാഗമായി ആദ്യ വിൽപന നഗരസഭാംഗം എൻ.എൻ വിനോദ് നിർവഹിക്കുന്നു.

ഓണം റിബേറ്റ് വസ്ത്രമേളക്ക് തുടക്കം

കോട്ടയം: കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷന്റെ ( ഹാൻവീവ് ) കേട്ടയം ഷോറൂമിൽ ഓണം റിബേറ്റ് വസ്ത്രമേള തുടങ്ങി. കെ.കെ റോഡിലുള്ള ഹാൻവീവ് ഷോറൂമിൽ കോട്ടയം നഗരസഭാംഗം സിൻസി പാറേൽ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ വില്പന നഗരസഭാംഗം എൻ.എൻ വിനോദ് നിർവഹിച്ചു.
20 ശതമാനം ഗവ. റിബേറ്റോടു കൂടിയാണ് വസ്ത്രമേള സംഘടിപ്പിക്കുന്നത്. റിബേറ്റിനു പുറമേ തിരഞ്ഞെടുത്ത ഇനങ്ങൾക്ക് 60 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭ്യമാണ്. സർക്കാർ  ജീവനക്കാർക്ക് തവണവ്യവസ്ഥയിൽ മേളയിൽ നിന്ന് തുണിത്തരങ്ങൾ വാങ്ങാനുള്ള അവസരവുമുണ്ട്. റിബേറ്റ് മേളയോട് അനുബന്ധിച്ച സമ്മാനപദ്ധതിയും ഒരുക്കിയിട്ടുണ്ട്.  ആയിരം രൂപയ്ക്ക് മുകളിൽ തുണിത്തരങ്ങൾ വാങ്ങുന്നവർക്ക് ഒന്നാം സമ്മാനമായി ഇലക്ട്രിക് സ്‌കൂട്ടറും, രണ്ടാം സമ്മാനമായി രണ്ടു പേർക്ക് ഓട്ടോമാറ്റിക് വാഷിംഗ് മെഷീനും, മൂന്നാം സമ്മാനമായി നാലു പേർക്ക് സ്മാർട്ട് ടി. വി യും, നാലാം സമ്മാനമായി മുപ്പതുപേർക്ക് കുർത്ത സെറ്റുമാണ് സമ്മാനമായി നൽകുന്നത്.  ഷോറും മാനേജർ ആർ. ശ്രീവാസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കാരാപ്പുഴ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബി. രാമചന്ദ്രൻ, എ.എം ഷാജഹാൻ, എം. കെ രാജപ്പൻ, എം.ടി ബിജു എന്നിവർ പങ്കെടുത്തു.

 

date