Skip to main content

ലൈബ്രറികള്‍ക്ക് മൈക്ക് സെറ്റ് വാങ്ങി നല്‍കല്‍ പദ്ധതിക്ക് അപേക്ഷിക്കാം

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 'ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള ലൈബ്രറികള്‍ക്ക് മൈക്ക് സെറ്റ് വാങ്ങി നല്‍കല്‍' പദ്ധതി നടപ്പാക്കുന്നതിനായി ലൈബ്രറി കൗണ്‍സിലില്‍ അംഗത്വമുള്ള കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള രജിസ്റ്റേഡ് വായനശാലകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ആഗസ്റ്റ് 24 നകം കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കണം. ഫോണ്‍: 04922 273284

date