Skip to main content

ലാബ് റീ ഏജന്റ്‌സ് വിതരണത്തിന് ദര്‍ഘാസ് ക്ഷണിച്ചു

ആലത്തൂര്‍ താലൂക്കാശുപത്രിയിലെ ലാബിലേക്ക് ആവശ്യമായ സര്‍ക്കാര്‍ സംവിധാനത്തില്‍ ലഭ്യമല്ലാത്ത റീ ഏജന്റുകള്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് വിതരണം നടത്തുന്നതിന് സ്ഥാപനങ്ങളില്‍നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ആഗസ്റ്റ് 21 ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 4.30 ന് ദര്‍ഘാസുകള്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസ് നമ്പറില്‍ ബന്ധപ്പെടണം. ഫോണ്‍: 04922 224322

date