Skip to main content

ഡിപ്ലോമ കോഴ്‌സ്: അഡ്മിഷന്‍ ഇന്ന് മുതല്‍

ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ പോളിടെക്‌നിക് കോളെജില്‍ അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സിന്റെ രണ്ടാം അലോട്ട്‌മെന്റ് അഡ്മിഷന്‍ ആഗസ്റ്റ് ഒമ്പത്, 10, 11 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ക്രമീകരിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. രണ്ടാം അല്ലോട്ട്‌മെന്റില്‍ പേരുള്ള എല്ലാവര്‍ക്കും പ്രവേശനം നേടാം. ഫീസുകള്‍ ഓണ്‍ലൈന്‍/എ.ടി.എം കാര്‍ഡ് (ഇ-പോസ്) മുഖേന മാത്രമേ അടക്കാന്‍ സാധിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്: polyadmission.org

date