Skip to main content

ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി

 

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് (ഡിവിഷന്‍ 2), ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ കളക്കുന്ന് (വാര്‍ഡ് 14), തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരപ്പുറം (വാര്‍ഡ് 11), പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ കട്ടിലശ്ശേരി (വാര്‍ഡ് 16) എന്നിവിടങ്ങളില്‍  ആഗസ്റ്റ് പത്തിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ ഡിവിഷന്‍/വാര്‍ഡുകളുടെ പരിധികളിക്കുള്ളില്‍   വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉത്തരവിട്ടു.  ആഗസ്റ്റ് എട്ടിന് വൈകുന്നേരം ആറു മണി മുതല്‍  ആഗസ്റ്റ് 10 വൈകുന്നേരം ആറു മണി വരെയാണ് നിരോധനം. സമ്പൂര്‍ണ മദ്യനിരോധനം ഉറപ്പു വരുത്തുന്നതിനായി ബാറുകള്‍, ഹോട്ടലുകള്‍, പാര്‍ലറുകള്‍, മദ്യവില്‍പ്പന ശാലകള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ മദ്യത്തിന്റെ വില്‍പ്പനയ്ക്കും വിതരണത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

date