Skip to main content

ജനറൽ മാനേജർ നിയമനം

എറണാകുളം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ നിലവിലുള്ള ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിലെ ഒരു സ്ഥിരം ഒഴിവിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദവും സി.എ/ഐ.സി.ഡബ്ല്യു.എയും 15 വർഷത്തെ തൊഴിൽ പരിചയവുമുള്ള 50 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പള സ്കെയില്‍: 85000-117600/- . ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം  ആഗസ്റ്റ് 14നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം.

date