Skip to main content

പോളിടെക്‌നിക്ക് പ്രവേശനം

കോട്ടയ്ക്കൽ ഗവ. വനിതാ പോളിടെക്നിക് കോളേജിലേക്കുള്ള 2023-24 വർഷത്തെ ഒന്നാം വർഷ ഡിപ്ലോമ പ്രവേശനത്തിന്റെ രണ്ടാംഘട്ട അലോട്ട്മെന്റ് ലഭിച്ചവർക്കുള്ള പ്രവേശനം ആഗസ്റ്റ് ഒമ്പത്, പത്ത് തീയതികളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെ നടക്കും. ഇ.സി/സി.എ.ബി.എം ബ്രാഞ്ചുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ ആഗസ്റ്റ് ഒമ്പതിന് രാവിലെ 9.30നും ഇ.എൽ/ഐ.ഇ ബ്രാഞ്ചുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ ആഗസ്റ്റ് പത്തിന് രാവിലെ 9.30നും രക്ഷിതാവുമൊന്നിച്ച് വന്ന് പ്രവേശനം നേടണം. പ്രവേശനം നേടാത്തവർക്ക് അവസരം നഷ്ടപ്പെടും. പ്രവേശന സമയത്ത് ഫീസും (വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കൂടുതലുള്ളവർ പി.ടി.എ ഫണ്ടുൾപ്പടെ 6495രൂപയും ഒരു ലക്ഷത്തിൽ താഴെയുള്ളവർ 3500 രൂപയും) എ.ടി.എം കാർഡ്, എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ, ടി.സി, എസ്.എസ്.എൽ.സി, കമ്മ്യൂണിറ്റി, വരുമാനം, നോൺ ക്രീമിലെയർ, അലോട്ട്മെന്റ് സ്ലിപ്പ്, അപേക്ഷാ പ്രിന്റ് ഔട്ട് എന്നിവ കൊണ്ടു വരണം. ആവശ്യക്കാർക്ക് താമസത്തിനായി കോളേജിന്റെ ഗവ. ഹോസ്റ്റലും യാത്രയ്ക്കായി കോളേജിന്റെ ബസും ഉപയോഗപ്പെടുത്താം. വരുമാനം കുറവുള്ളവർക്ക് ഫീസിളവിനു പുറമെ സ്‌കോളർഷിപ്പ്/സ്റ്റൈപന്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾ www.gwptck.ac.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും. ഫോൺ 0483 275 0790, 9037220484, 9947249551.

date