Skip to main content

ഹിന്ദുസ്ഥാനി രാഗപരിചയം കോഴ്സ് ആരംഭിച്ചു

മഹാകവി മോയിന്‍ കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ ഹിന്ദുസ്ഥാനി രാഗപരിചയം കോഴ്സ് ആരംഭിച്ചു. ദശ വാര്‍ഷിക ഉപഹാരമായി ഈ വര്‍ഷം മുതലാണ് കോഴ്‌സ് തുടങ്ങുന്നത്. സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗായകര്‍ കെ.വി അബുട്ടി, ഫിറോസ് ബാബു എന്നിവര്‍ ഹിന്ദുസ്ഥാനി രാഗങ്ങളെ പരിചയപ്പെടുത്തി പ്രഭാഷണം നടത്തി. ടി.കെ ഹംസ അധ്യക്ഷത വഹിച്ചു. ബഷീര്‍ ചുങ്കത്തറ, പുലിക്കോട്ടില്‍ ഹൈദരാലി, കെ.എ ജബ്ബാര്‍, അശ്റഫ് മഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പഠിതാക്കളും അധ്യാപകരും പങ്കെടുത്ത ഗാനസായാഹ്നം പരിപാടി നടന്നു.

date