Skip to main content

ശില്പശാല സംഘടിപ്പിച്ചു

നിലമ്പൂർ ഉപജില്ലയിലെ വിജയഭേരി വിജയസ്പർശം (എൽ.പി വിഭാഗം) സ്‌കൂൾതല കോ ഓർഡിനേറ്റർമാർക്ക് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. അക്കാദമിക് കോ ഓർഡിനേറ്റർ ഡോ. ബാബു വർഗീസ് ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ എം. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ എ.ജയൻ  സ്വാഗതവും സി.ആർ.സി കോ ഓര്‍ഡിനേറ്റർ എ.സറീന  നന്ദിയും പറഞ്ഞു. ഉപജില്ലയിലെ 67 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

date