Skip to main content

നിലവാരമില്ലാത്ത ടൈലുകൾ നൽകി: 75,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന്‌ ഉപഭോക്തൃ കമ്മീഷൻ

നിലവാരമില്ലാത്ത ടൈലുകൾ വിൽപ്പന നടത്തിയതിന് എക്‌സാറോ ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 75,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. വെട്ടത്തൂർ സ്വദേശി അബ്ദുൾ നാസർ നൽകിയ പരാതിയിലാണ് വിധി. എടവണ്ണപ്പാറയിലെ കടയിൽ നിന്നും വാങ്ങിയ ടൈൽ വിരിച്ച് ഒരു വർഷത്തിനുള്ളിൽ പലയിടങ്ങളിലും നിറം മാറി. കടയുടമയോട് പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്ന് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. ടൈലുകളിൽ നിറം മങ്ങിയതായി കമ്മീഷൻ റിപ്പോർട്ട് നൽകി. തെളിവുകൾ പരിശോധിച്ച് കമ്മീഷൻ ടൈലിന്റെ വിലയായ 76,179 രൂപയും നഷ്ടപരിഹാരമായി 75,000 രൂപയും കോടതി ചെലവ് 20,000 നൽക്കാൻ ഉത്തരവിട്ടു. ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം 12 ശതമാനം പലിശയും നൽകണമെന്ന് ഉത്തരവിൽ പറഞ്ഞു. കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റേതാണ് വിധി.

date