Skip to main content

തീറ്റപ്പുൽ കൃഷി പരിശീലനം

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സർക്കാർ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തിൽ ആഗസ്റ്റ് 18, 19 തീയതികളിലായി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്ക് തീറ്റപ്പുൽ കൃഷിയിൽ പരിശീലന പരിപാടി നടത്തും. 20 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. പരിശീലന സമയത്ത് ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കുന്നവർക്ക് യാത്രാബത്ത, ദിനബത്ത എന്നിവ ലഭിക്കും. പരിശീലനത്തിന് താത്പര്യമുള്ളവർ ആഗസ്റ്റ് 14ന് വൈകീട്ട് അഞ്ചിന് മുമ്പായി 0495 2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ മുഖാന്തരം കൺഫർമേഷൻ ലഭിച്ചവരെ പരിശീലനത്തിന് പങ്കെടുപ്പിക്കും.

date