Skip to main content

`എന്റെ രാജ്യം എന്റെ മണ്ണ്' ക്യാമ്പയിന് ജില്ലയില്‍ നാളെ തുടക്കമാകും

``മേരി മാട്ടി മേരാ ദേശ്'' ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍  ആഗസ്റ്റ് 9 മുതല്‍ 15 വരെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.  കേന്ദ്ര സര്‍ക്കാരിന്റെ `ആസാദി കാ അമൃത് മഹോത്സവ്' പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ``എന്റെ രാജ്യം എന്റെ മണ്ണ്'' എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പരിപാടികളുടെ ഭാഗമായി ആഗസ്റ്റ് ഒമ്പത് മുതല്‍ 15  വരെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും  രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യ സുരക്ഷക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓര്‍മക്കായി 75 ഇനം  വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു അമൃതവാടിക നിര്‍മ്മിക്കും. സ്വാതന്ത്ര്യ സമരസേനാനികള്‍,  രാജ്യ രക്ഷയ്ക്കായി രക്തസാക്ഷിത്വം വഹിച്ച സൈനികര്‍, അര്‍ദ്ധ സൈനികര്‍  എന്നിവരുടെ സ്മാരകമായി ശിലാഫലകം സ്ഥാപിക്കും.  സ്വാതന്ത്ര്യ സേനാനികളുടെ കുടുംബാംഗങ്ങള്‍, രാജ്യ സുരക്ഷയ്ക്കുവേണ്ടി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ച സൈനിക-അര്‍ദ്ധ സൈനിക സേനാംഗങ്ങള്‍   എന്നിവരെ ആദരിക്കും. സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും മുന്‍വര്‍ഷത്തേതുപോലെ ദേശീയ പതാക ഉയര്‍ത്തും.

date