Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കാട്ടിപ്പരുത്തി ശ്രീ പൈങ്കണ്ണൂർ ക്ഷേത്രം, പെരുമണ്ണ ശ്രീ പെരുമണ്ണ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദുമതധർമ്മസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികൾക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 26ന് വൈകീട്ട് അഞ്ചിന് മുമ്പായി മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ പൂരിപ്പിച്ച അപേക്ഷ ലഭിക്കണം. അപേക്ഷാ ഫോറത്തിനുും കൂടുതൽ വിവരങ്ങൾക്കും മേല്‍ ഓഫീസിലോ മഞ്ചേരി ഡിവിഷൻ ഇൻസ്‌പെകടറുടെ ഓഫീസിലോ ബന്ധപ്പെടണം.

date