Skip to main content

സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

2024 ജനുവരി അഞ്ചിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാറിന്റെ അധ്യക്ഷതയിൽ  അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ഒക്ടോബർ 17ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും അവകാശങ്ങളും തീർപ്പാക്കിയ ശേഷം 2024 ജനുവരി അഞ്ചിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. മരണപ്പെട്ടവർ, സ്ഥലം മാറിപ്പോയവർ തുടങ്ങിയ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യേണ്ടവരുടെ വിവരം ബൂത്ത് ലെവൽ ഓഫീസറെ അറിയിക്കണം. താലൂക്കിലും നിയമസഭാ മണ്ഡലങ്ങളിലും തുടർ യോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.രാധ, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ ടി.പി സജീഷ്, സി. പ്രവീൺ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date