Skip to main content

ശില്പശാല സംഘടിപ്പിച്ചു

 

പേരാമ്പ്ര ഉപജില്ല പരിധിയിലെയും ബിആർസി പരിധിയിലെയും വിദ്യാലയങ്ങളിലെ അക്കാദമിക മികവ്  വർധിപ്പിക്കുന്നതിന്റെ ഭാഗമായി അക്കാദമിക കൺവീനർമാർക്ക് ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു. പൊതു വിദ്യാലയങ്ങളിലെ അക്കാദമിക മികവ് വർധിപ്പിക്കുക എന്നതാണ് ശില്പശാലയിലൂടെ ലക്ഷ്യമിടുന്നത്. പേരാമ്പ്ര ജി യു പി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച പരിപാടി എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ.കെ അബ്ദുൾ ഹക്കിം ഉദ്ഘാടനം ചെയ്തു. 

 പേരാമ്പ്ര ഉപജില്ല ഓഫീസർ കെ.എൻ ബിനോയ്‌ കുമാർ അധ്യക്ഷത വഹിച്ചു. പി ഇ സി കൺവീനർ എ.സി മൊയ്തി സംസാരിച്ചു. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ വി.പി നിത സ്വാഗതവും ട്രെയിനർ കെ ഷാജിമ നന്ദിയും പറഞ്ഞു. റിസോഴ്സ് പേഴ്സൺമാരായ രാഹുൽ എം, ഹാഷിദ് കെ.സി എന്നിവർ ക്ലാസുകൾ നയിച്ചു.

date