Skip to main content

അറിയിപ്പുകൾ

റാങ്ക് പട്ടിക റദ്ദായി

ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 231/2016) തസ്തികയിലേക്ക് 2020 ജൂലൈ 2 ന്  നിലവിൽ വന്ന റാങ്ക് റാങ്ക് പട്ടികയുടെ (209/2020/SS/ III ) മൂന്നു വർഷ കാലാവധി  പൂർത്തിയായതിനാൽ 2023 ജൂലൈ 2 ന് റാങ്ക് പട്ടിക റദ്ദായതായി പിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ എത്തിച്ചേരണം

കൊയിലാണ്ടി ഗവ. ഐടിഐയിൽ 2023 വർഷത്തെ അഡ്മിഷൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്റ്റ് 10-ന് രാവിലെ 9.30ന് ഐടിഐ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അഡ്മിഷൻ റാങ്ക് ലിസ്റ്റ് https://itiadmissions.kerala.gov.in/ എന്ന വെബ്സൈറ്റിലും ഐടിഐ നോട്ടീസ് ബോർഡിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0496 2631129

ക്യാമ്പ് സിറ്റിംഗ് നടത്തുന്നു

കേരള ലോകയുക്ത ആഗസ്റ്റ് 24, 25 തിയ്യതികളിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ക്യാമ്പ് സിറ്റിംഗ് നടത്തുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർ നടത്തുന്ന സിറ്റിങ്ങിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ സ്വീകരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.

date