Skip to main content

മുക്കം നഗരസഭക്ക് രണ്ടരക്കോടി രൂപ അനുവദിച്ചു

 

ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾ ഉൾപ്പെടുന്ന അയൽകൂട്ടങ്ങൾക്ക് വായ്പ അനുവദിക്കുന്നതിനായി മുക്കം നഗരസഭക്ക് പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ രണ്ടരക്കോടി രൂപ അനുവദിച്ചു.
 
അയൽകൂട്ട അംഗങ്ങൾക്ക് വരുമാനദായക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും മറ്റു സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും വേണ്ടിയാണ് വായ്പ അനുവദിക്കുക. നാല് ശതമാനം പലിശ നിരക്കിൽ 33 അയൽകൂട്ടങ്ങൾക്ക് തുക അനുവദിക്കും.
 
അയൽകൂട്ടങ്ങൾക്കുള്ള വായ്പ വിതരണത്തിൻ്റെ ഉദ്ഘാടനം നാളെ (ആഗസ്റ്റ് 10) രാവിലെ 10മണിക്ക് ഇ എം എസ് ഹാളിൽ നഗരസഭ ചെയർമാൻ പി.ടി ബാബു നിർവഹിക്കും. സി ഡി എസ് ചെയർപേഴ്സൺ രജിത സി.ടി അധ്യക്ഷത വഹിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, സി.ഡി.എസ് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവരും നഗരസഭയിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും.

date