Skip to main content

കർഷക ദിനാചരണം: പുതിയ കൃഷിയിടങ്ങൾ ഒരുക്കും

 

കർഷക ദിനാചരണത്തോടനുബന്ധിച്ച് ഒരു ലക്ഷം പുതിയ കൃഷിയിടങ്ങൾ കണ്ടെത്താനുള്ള സംസ്ഥാന കൃഷി വകുപ്പിന്റെ നിർദ്ദേശത്തിന്റെ ഭാഗമായി ആയഞ്ചേരി പഞ്ചായത്തിലെ 12-ാം വാർഡിൽ കൃഷിയിടങ്ങൾ ഒരുക്കും.

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ 6 ഇടങ്ങളിൽ പച്ചക്കറിയും പയർ വർഗ്ഗങ്ങളും കിഴങ്ങുവർഗ്ഗങ്ങളുമാണ്  കൃഷി ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് കുടുബശ്രീ സി ഡി എസ്സിന്റെയും തൊഴിലുറപ്പ് മേറ്റുമാരുടേയും യോഗം ചേർന്നു.
     
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിലം ഒരുക്കിയ സ്ഥലത്താണ് കർഷക കൂട്ടായ്മയിൽ കൃഷി ആരംഭിക്കുക. 
കൃഷി ഭവൻ വഴിയും പ്രദേശിക കർഷകരിൽ നിന്നും ഇതിനായി വിത്ത് ശേഖരിക്കും. നടീൽ ഉദ്ഘാടനം ചിങ്ങം ഒന്നിന് രാവിലെ എട്ട്  മണിക്ക് നടത്തും. 

യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുടുബശ്രീ സി ഡി എസ് അംഗം നിഷ പി, വാർഡ് വികസന സമിതി കൺവീനർ കെ മോഹനൻ മാസ്റ്റർ, തൊഴിലുറപ്പ് മേറ്റ്മാരായ സീന ഇ.കെ , രമ്യ കെ.എം, എ.ഡി.എസ് ഭാരവാഹികളായ രാധ ടി, മല്ലിക ജി.കെ, ശോഭ കക്കംവെള്ളി എന്നിവർ സംസാരിച്ചു.

date