Skip to main content

സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

 

സംസ്ഥാന സർക്കാരിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ കൂത്താളി ഗ്രാമപഞ്ചായത്തിൽ  സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു കെ.കെ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ അനൂപ് വി.എം അധ്യക്ഷത വഹിച്ചു. 

സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗോപി വി, നളിനി പി, സിഡിഎസ്‌ ചെയർപേഴ്സൺ സരള എന്നിവർ സംസാരിച്ചു.  പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത്‌ വ്യവസായ വികസന ഓഫീസർ സുധീഷ് വി.കെ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് എന്റർപ്രൈസ് ഡെവലപ്പ്മെന്റ് ഓഫീസർ പ്രേം ജിഷ്ണു എന്നിവർ ക്ലാസ് നയിച്ചു. സംരംഭകത്വ പ്രാധാന്യം/സ്വയം തൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ /വിവിധ തരം സർക്കാർ പദ്ധതികൾ, ആനുകൂല്യങ്ങൾ/ലൈസൻസ് നടപടി ക്രമങ്ങൾ മുതലായ വിഷയങ്ങളിലാണ് ക്ലാസ് നടത്തിയത്. പഞ്ചായത്ത്‌ സെക്രട്ടറി ഷാജി സ്റ്റീഫെൻ സ്വാഗതവും  പഞ്ചായത്ത് ഇ ഡി ഇ  ജിതിൻകുമാർ നന്ദിയും പറഞ്ഞു.

date