Skip to main content

അറിയിപ്പുകൾ

കൂടിക്കാഴ്ച നടത്തുന്നു 

തോടന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മണിയൂർ പഞ്ചായത്തിലെ മീനത്ത്കര  വിജ്ഞാൻ വാടിയുടെ മേൽനോട്ട ചുമതലകൾക്കായി കോർഡിനേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ 21 നും 45 വയസ്സിനുമിടയിൽ പ്രായമുള്ള തോടന്നൂർ ബ്ലോക്ക് പരിധിയിലുള്ള പട്ടികജാതിയിൽപ്പെട്ടവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: കമ്പ്യൂട്ടർ പരിജ്ഞാനമുള്ള പ്ലസ് ടു പാസായവരായിരിക്കണം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പുകളിലോ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. നിയമനം ലഭിക്കുന്നവർക്ക് 8000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കുന്നതായിരിക്കും. താല്പര്യമുള്ളവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്( എസ്എസ്എൽസി ബുക്ക്), മുൻ പരിചയം ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നീ രേഖകളുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക്  ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് : 0495 2370379

 

അസിസ്റ്റന്റ് പ്രൊഫസർ നിയമനം 

വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്  വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. പ്രസ്തുത വിഷയത്തിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 16ന് രാവിലെ 10 മണിക്ക്  കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0496 2536125, 2537225

 

തിയ്യതി നീട്ടി

ഫറോക്ക് പിഡബ്ല്യൂഡി റസ്റ്റ് ഹൗസിന് സമീപം വിവിധ ടൂറിസം പ്രവൃത്തികള്‍ ( ബോട്ടിംഗ്, സിപ് ലൈന്‍, ഫുഡ് ട്രക്ക് തുടങ്ങിയ ഉള്‍പ്പെടെ) ചെയ്യുന്നതിന് താത്പര്യമുളളവരില്‍ നിന്നും ക്ഷണിച്ച താത്പര്യപത്രം (EOI NO:01/DTPC/KKD/23) സമര്‍പ്പിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 19 ഉച്ചക്ക് ഒരു മണിവരെയും സാങ്കേതിക ബിഡ് തുറക്കുന്ന തിയ്യതി ആഗസ്റ്റ് 19 ഉച്ചക്ക് മൂന്നു മണിവരെയും ഫിനാന്‍ഷ്യല്‍ ബിഡ് തുറക്കുന്ന തിയ്യതി ആഗസ്റ്റ് 26 ന് 11 മണിവരെയും നീട്ടി. താത്പര്യപത്ര ഫോമില്‍ പറഞ്ഞിരിക്കുന്ന മറ്റുള്ള നിബന്ധനകള്‍ക്കൊന്നും മാറ്റമില്ലന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു.   കുടുതല്‍ വിവരങ്ങള്‍ക്ക് : 0495-2720012  

 

അപേക്ഷ ക്ഷണിച്ചു 

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍  എസ്എസ്എല്‍സി  / +2 യോഗ്യതയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നായി  വെയര്‍ഹൌസ് ആൻഡ് ഇന്‍വെന്ററി മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് ഇളവ് ലഭിക്കുന്ന കോഴ്‌സിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്. കേരളത്തിലെ വിവിധ കെല്‍ട്രോണ്‍ നോളജ് സെന്ററുകളിലൂടെ നടത്തുന്ന കോഴ്‌സിനെകുറിച്ചു കൂടുതല്‍ അറിയുന്നതിനായി 8136802304 / 0484 2632321 എന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

date