Skip to main content

ചെറൂപ്പ എം സി എച്ച് യൂണിറ്റ് പ്രവര്‍ത്തനം വിപുലപ്പെടുത്താൻ നടപടി

 

ചെറൂപ്പ എം സി എച്ച് യൂണിറ്റ് പ്രവര്‍ത്തനം വിപുലപ്പെടുത്താൻ നടപടികള്‍ ആവിഷ്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിയമസഭയില്‍ പ്രഖ്യാപിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. പി.ടി.എ റഹീം എം.എല്‍.എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥികളുടെയും ഹൗസ് സര്‍ജന്‍മാരുടെയും സേവനം കൂടുതലായി ചെറൂപ്പ സി.എച്ച്.സിയില്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ റൂറല്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററായാണ് ചെറൂപ്പ എം.സി.എച്ച് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.

date