Skip to main content

ടൂറിസം ഓണാഘോഷം: പേര് നിർദ്ദേശിക്കാം

സംസ്ഥാന വിനോദ സഞ്ചാര വകുപ്പും,ജില്ലാ ഭരണകൂടവും,കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും  സംയുക്തമായി കണ്ണൂർ ടൗൺ സ്‌ക്വയറിൽ ആഗസ്ത് 25 മുതൽ സെപ്തംബർ 02 വരെ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് പേരിനായി നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.  ഓൺലൈൻ മുഖാന്തരം ആണ് പേരുകൾ സ്വീകരിക്കുക. പേരുകൾ kannurdtpc@gmail.com   എന്ന ഇ-മെയിൽ അഡ്രസ്സിലേക്കോ  9447524545 എന്ന വാട്ട് സാപ്പ്  നമ്പറിലേക്കോ  ആഗസ്റ്റ് 15  വരെ സമർപ്പിക്കാം .ഒരാൾക്ക് ഒരു പേര്മാത്രമാണ് നിർദേശിക്കാവുന്നത്.

date