Skip to main content

ഭൂമിക്ക് വന്ദനം വീരർക്ക് അഭിവാദനം: വൃക്ഷത്തൈ നട്ടു

കണ്ണൂർ ജില്ലാ പഞ്ചായത്ത്, പെരളശ്ശേരി ഗ്രാമപഞ്ചായത്ത്, എം ജി എൻ ആർ ഇ ജി എ, നെഹ്‌റു യുവകേന്ദ്ര എന്നിവ സംയുക്തമായി സംഘടിപ്പിച്ച 'മേരി മിട്ടി മേരാ ദേശ്' ഭൂമിക്ക് വന്ദനം വീരർക്ക് അഭിവാദനം പരിപാടി ഐവർകുളം എ കെ ജി സ്മൃതി കുടീരത്തിൽ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. അസി. കലക്ടർ അനൂപ് ഗാർഗ്, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ വി ഷീബ എന്നിവർ സംബന്ധിച്ചു.
 

date