Skip to main content

യൂസര്‍ ഫീ നല്‍കേണ്ടന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും

ഹരിത കര്‍മ്മസേനയ്ക്ക് യൂസര്‍ ഫീ കൊടുക്കേണ്ടതില്ല എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. യൂസര്‍ ഫീ നല്‍കേണ്ടന്ന പത്രവാര്‍ത്തയുടെ കോപ്പി വ്യാപകമായി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ആറുമാസം മുന്‍പ് ആലപ്പുഴ ജില്ലയില്‍ വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടി തെറ്റായ രീതിയില്‍ കണ്ണൂരിലെ ഒരു സായാഹ്ന പത്രം വാര്‍ത്തയാക്കി മാറ്റിയതാണ്. അതേ തുടര്‍ന്ന് ഹരിതകര്‍മ്മസേനയുടെ യൂസര്‍ഫീ നിയമപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുന്നത് സൈബര്‍ കുറ്റക്യത്യമാണ് അതിന്റെ ഉത്തരവാദികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.

date