Skip to main content

കർഷകരെ ആദരിക്കും

ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിന്റെ ഭാഗമായി വാർഡ് തലത്തിൽ രൂപവത്കരിച്ചതും വാർഡ് അംഗങ്ങളുടെ അധ്യക്ഷതയിലുള്ളതുമായ വർഡ് സമിതികളുടെ നേതൃത്വത്തിൽ കർഷക ദിനത്തിൽ മികച്ച മാതൃകാ കർഷകരെ ആദരിക്കും. ഓരോ വാർഡിലേയും അഞ്ച് ഉത്തമ കൃഷി കുടുംബങ്ങളെയാണ് ആദരിക്കുക. ചിങ്ങം ഒന്നിന് തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ കൃഷിഭവനുകൾക്ക് കീഴിലാണ് കർഷകദിനാചരണം. കാർഷിക വികസന സമിതിയാണ് ആദരിക്കേണ്ട മികച്ച കർഷകരെ കണ്ടെത്തുന്നത്. ജൈവ കൃഷിരീതി ഉപയോഗിക്കുന്നവർ, വനിതകൾ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, എസ്.സി എസ്.ടി വിഭാഗത്തിൽ നിന്നുള്ളവർ, മുതിർന്ന കർഷക തൊഴിലാളി, തേനീച്ച കർഷകൻ എന്നിങ്ങനെ വിവിധ വിഭാഗത്തിൽ നിന്നുള്ള കർഷകരെ ആദരിക്കും.

date