Skip to main content

കന്നുകാലികളിലെ വന്ധ്യത നിവാരണ ക്യാമ്പുകള്‍ക്ക് തുടക്കമായി

മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന കന്നുകാലികളിലെ വന്ധ്യത നിവാരണ         ക്യാമ്പുകള്‍ക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി. ജില്ലയില്‍ 25 ഗ്രാമപഞ്ചായത്തുകളിലാണ്  ക്യാമ്പുകള്‍ നടത്തുന്നത്. വന്ധ്യതയുള്ള പശുക്കളെ കണ്ടെത്തി മികച്ച ചികിത്സ നടത്തുന്നത് വഴി കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ കഴിയുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍  ഡോ.പി.യു അബ്ദുള്‍ അസീസ്  അറിയിച്ചു. മൂന്നിലധികം പ്രവശ്യം കുത്തിവെപ്പ് നടത്തിയിട്ടും ഗര്‍ഭം ധരിക്കാത്തതും വന്ധ്യതാ പ്രശ്‌നങ്ങളുള്ളതുമായ കന്നുകാലികളെ പരിശോധിക്കുകയും ചികിത്സ നടത്തുന്നതുമാണ് പദ്ധതി.  
അങ്ങാടിപ്പുറം ഏനാംതോട് ശ്രീകൃഷ്ണ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍  പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. എ.കെ മുസ്തഫ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ചടങ്ങില്‍ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഈദ കോഴിപ്പാട്ടില്‍ അധ്യക്ഷത വഹിച്ചു.   ‘കന്നുകാലികളിലെ വന്ധ്യത-കാരണങ്ങളും പ്രതിവിധിയും’ എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ.ഹാറൂണ്‍ അബ്ദുള്‍റഷീദ് സെമിനാര്‍ നടത്തി. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷബീര്‍, ജില്ലാപഞ്ചായത്ത് അംഗം ഷഹര്‍ബാന്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങായ ദിലീപ്, അഡ്വ. നജ്മ തബ്ഷീറ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ സലീന താണിയന്‍, ഫൗസിയ, സുനില്‍ബാബു, രതീഷ്, ഗ്രാമപഞ്ചായത്ത് അംഗം നാരായണന്‍.കെ.ടി,  പെരിന്തല്‍മണ്ണ എസ്.വി.എസ് ഡോ.ശിവകുമാര്‍, മേലാറ്റൂര്‍ എസ്.വി.എസ് ഡോ.സജിത്, പരിയാപുരം ക്ഷീരസംഘം പ്രസ്ഡന്റ് ആന്റണി എന്നിവര്‍ സംസാരിച്ചു. ചെരക്കാപറമ്പ വെറ്ററിനറി സര്‍ജന്‍  ഡോ.സവിത സ്വാഗതവും അസിസ്‌ററന്റ് ഫീല്‍ഡ് ഓഫീസര്‍  ശിവപ്രഭ നന്ദിയും പറഞ്ഞു.

date